Lyrics : M E Cherian, Maduraiഞാനോരിക്കല്‍ ഞാനൊരിക്കല്‍ എത്തുമെന്‍റെ നാട്ടില്‍
ഞാനൊരിക്കല്‍ എത്തുമൊട്ടും കണ്ണീരില്ലാ വീട്ടില്‍-
എന്‍ കര്‍ത്താവിന്‍റെ വീട്ടില്‍
1 തീരുമെന്‍റെ യാത്രയുടെ ക്ലേശമെല്ലാം തീരും
ചേരും ഞാനെന്‍ പ്രിയതമന്‍റെ വീട്ടില്‍ ചെന്നുചേരും
ദൂരമധികമില്ലിനി-നേരമധികമില്ലിനി
കുരിശെടുത്തു പോകുമെന്‍ തീര്‍ത്ഥയാത്ര തീര്‍ന്നിടും
നാട്ടില്‍ ചെന്നു ചേര്‍ന്നിടും-
2 വീടൊരു കൂടാരമാകും ഭൗമഭവനമിന്നു
കൈപ്പണിയല്ലാത്ത ദിവ്യ നിത്യഭവനമന്നു
ഇന്നിഹത്തിലന്യനാം വിണ്ണിലെത്തി ധന്യനാം
ഇന്നു കണ്ണുനീരിന്‍റെ താഴ്വരയില്‍ തുടരുന്നു
ഹൃദി പ്രത്യാശ വിടരുന്നു
3 അല്ലിലും പകലിലും വന്‍ ശോധനകള്‍ ഉണ്ട്
അല്ലലെനിക്കാരുമറിയാത്തവയിന്നുണ്ട്
അന്നതെല്ലാം തീര്‍ന്നിടും, കണ്ണുനീരു തോര്‍ന്നിടും
അല്ലലെല്ലാം ഓടിടും ഹല്ലേലുയ്യാ പാടിടും
വിരുതുകള്‍ ഞാന്‍ നേടിടും-

Download pdf