Search Athmeeya Geethangal

730. ആശ്വാസമായെനിക്കേശുവുണ്ട് 
Lyrics : M E Cherian, Madurai
ആശ്വാസമായെനിക്കേശുവുണ്ട്
ആശ്രയിപ്പാനവന്‍ കൂടെയുണ്ട്
ആകയാല്‍ ജീവിതഭാരമെനിക്കില്ല
ആകുലമൊന്നുമില്ല
 
1   കാല്‍വറി ക്രൂശിലെന്‍ ജീവനാഥന്‍
     കാല്‍കരമാണി തുളച്ച നേരം
     എന്നെയാണോര്‍ത്തതെന്നോര്‍ക്കുമ്പോഴെന്നുള്ളം
     കത്തുന്നു സ്നേഹാഗ്നിയാല്‍-
 
2   സ്നേഹിച്ചു ജീവന്‍ വെടിഞ്ഞ നാഥന്‍
     സ്നേഹിച്ചിടുമെന്നെ നിത്യകാലം
     തന്‍റെ ഹൃദയത്തില്‍ വേദനയേകുന്നതൊന്നും
     ഞാന്‍ ചെയ്തിടുമോ?-
 
3   സ്വന്തജനങ്ങള്‍ മറന്നിടിലും
     എന്താപത്തായാലുമെന്നാളിലും
     എന്നെക്കരുതുവാന്‍ കൈത്താങ്ങലേകുവാന്‍
     എന്നും മതിയായവന്‍-
 
4   സര്‍വ്വാംഗസുന്ദരന്‍ മാധുര്യവാന്‍
     നാവില്ലെനിക്കിന്നു വര്‍ണ്ണിക്കുവാന്‍
     നിത്യത പോരാ തന്‍ നിസ്തുല സ്നേഹത്തി-
     ന്നാഴമളന്നിടുവാന്‍-                                             

 Download pdf
47315856 Hits    |    Powered by Oleotech Solutions