Search Athmeeya Geethangal

758. ദൈവത്തിന്‍ പൈതല്‍ ഞാന്‍ 
Lyrics : Charles John, Ranny
1   ദൈവത്തിന്‍ പൈതല്‍ ഞാന്‍ യേശുവിന്‍ കൂടെ ഞാന്‍
     മേവുന്നു മന്നിതില്‍ മോദമായ്
     ജീവിതം ധന്യമായ് സങ്കടം തീര്‍ന്നുപോയ് 
     ഈ വിധം എന്നും ഞാന്‍ ഭാഗ്യവാന്‍-
 
2   ആകുലവേളയിലെപ്പോഴും താങ്ങിടും
     ആകയാല്‍ വ്യാകുലമില്ലിനീം
     ആശ്രയം നല്‍കിടു-മന്‍പെഴും നെഞ്ചതില്‍
     ആശ്വസിപ്പിക്കും തന്‍കൈകളാല്‍-
 
3   ജീവിതപാതയിലേറിടും ഭാരത്തില്‍
     ഭീതനാകില്ല ഞാന്‍ ധൈര്യമായ്
     നാഥാനാമേശുവെ നോക്കി ഞാന്‍ പോയിടും
     ആനന്ദഗാനങ്ങള്‍ പാടി ഞാന്‍-
 
4   ഉറ്റവര്‍ കൈവിടും നേരത്തും മാറാതെ
     മുറ്റും താന്‍ സ്നേഹിക്കും നിശ്ചയം
     ഇത്ര നല്‍നാഥനെ സ്നേഹിച്ചും സേവിച്ചും
     മാത്രമെന്‍ നാളുകള്‍ തീരണം-
 
5   മേഘത്തില്‍ വന്നിടും പ്രിയനാമേശുവെ
     വേഗത്തില്‍ കാണും ഞാന്‍ തേജസ്സില്‍
     മൃത്യുവും ദു:ഖവും നിന്ദയും തീര്‍ന്നു ഹാ!
     നിത്യമായ് വാഴും തന്‍കൂടെ ഞാന്‍-                            

 Download pdf
51489481 Hits    |    Powered by Oleotech Solutions