Lyrics : Emmanuel Palangadan, Kannoorതാങ്ങും നിൻകരങ്ങൾ എന്നെ-നാഥാ
താങ്ങും നിൻകരങ്ങൾ എന്നെ
താതനും മാതാവും സ്നേഹിതനും നീ
പാരിലെൻ ആശ്വാസദായകനും നീ (2)
1. വേദനയേറും വേളകളഖിലം
ശോധനയാണത് നിന്നിൽ
ഞാനുറയ്ക്കാൻ (2)
ദിവ്യമാം ആശ്വാസം
എന്നുളളിൽ നിറയ്ക്കാൻ (2)
നീ ഒരുക്കും വഴി ഈ വിധം ദിനവും (2)
2. രോഗവും ക്ലേശവും ഏറിടുന്തോറും (2)
ജീവിതഭാരം പെരുകിടുന്തോറും (2)
പ്രാണപ്രിയാ നിൻ
സ്നേഹത്തിലലിയാൻ (2)
നീ ഒരുക്കുന്നെന്നെ
ഈവിധം ദിനവും (2)
3. ആകുലം വ്യാകുലം ആകവെ തിങ്ങി
മാനസം നീറി എരിഞ്ഞിടുമ്പോഴും (2)
ഉരുകി തെളിഞ്ഞെന്നിൽ
നിൻരൂപം വിളങ്ങാൻ (2)
നീ ഒരുക്കും മൂശ ഈവിധം ദിനവും (2)
4. വ്യാധിയാലെൻദേഹം വലഞ്ഞിടുമ്പോഴും
ആധിയാലെന്നുളളം കലങ്ങിടുമ്പോഴും (2)
മഹത്വ ദേഹം സ്വർഗ്ഗീയവാസം (2)
കണുന്നേനുൾക്കണ്ണാൽ
ഈ മണ്ണിൽ ദിനവും (2)

Download pdf