786. ഉണർന്നെഴുന്നേൽപ്പിൻ ഉണർ
Lyrics : George Peter, Chittoorരീതി: ഉറക്കം തെളിവോം)
ഉണർന്നെഴുന്നേൽപ്പിൻ ഉണർന്നെഴുന്നേൽപ്പിൻ ഉത്സുകരായിരിപ്പിൻ
ഉന്നതനാഥൻ ഉയിർത്തെഴുന്നേറ്റു ഉയരത്തിൽ ജീവിക്കുന്നു
1. ഇരുൾ മൂടും കാലം ഈ ഭൂവിൽ വരുവാൻ ഇല്ലിനി നാളധികം
പ്രബുദ്ധരായ് നമ്മൾ പ്രവൃത്തികൾ ചെയ്വിൻ പ്രത്യാശയോടിരിപ്പിൻ-
2. അത്തിയും തളിർത്തു വേനലുമടുത്തു ക്രിസ്തുവിൻ വരവടുത്തു
വിശുദ്ധിയെക്കാത്തു വിശുദ്ധർ നാമൊത്തു വിജയത്തിൻ ഗീതംപാടാം-
3. ക്രിസ്തുവിൽ ചെയ്യും പ്രവൃത്തി-കളൊന്നും വൃഥാവിലല്ലല്ലൊ
പ്രതിഫലം ലഭിക്കും കിരീടം ധരിക്കും പ്രിയനവൻ വരും നാളിൽ-
4. പുതുമേനി ധരിച്ചു പുതുവീണയേന്തി പുതുഗാനം പാടിയന്നാൾ
പരലോകം തന്നിൽ പിരിയാതെ നമ്മൾ പരനോടു ചേർന്ന് വാഴും-

Download pdf