Lyrics : Charles John, Rannyയേശു എന്റെ ആശ്രയം എനിക്കുളേളക സങ്കേതം
1. വിഷമം ഏറെയേറുമ്പോൾ വിനകളാലെ നീറുമ്പോൾ
കരഞ്ഞു കണ്ണീർ തൂകുമ്പോൾ അരികിൽ വരുന്നതേശുവാം
2. പിരിഞ്ഞുപോകും പ്രിയരും കുറഞ്ഞുപോകും സ്നേഹവും
നിറഞ്ഞ സ്നേഹനാഥനായ് അറിഞ്ഞു ഞാനെൻ യേശുവെ
3. എളിയയെന്നെ താങ്ങുവാൻ എനിക്കായെല്ലാം കരുതുവാൻ
ഉലകനാഥനേശുവുണ്ട് കലങ്ങവേണ്ട താൻ മതി
4. ഒരുക്കുന്നെന്റെ വീടങ്ങ് ഒരിക്കൽ ഞാനും പോകുമേ
മരിക്കുവോളം തന്റെ വേല ശരിക്കു ചെയ്തു തീർന്നെങ്കിൽ!

Download pdf