Search Athmeeya Geethangal

798. മരിസുതനാം മനുവേലാ! 
Lyrics : M E Cherian, Madurai
രീതി: മഹിമയെഴും പരമേശ)
 
മരിസുതനാം മനുവേലാ! 
മഹിയിലെനിക്കനുകൂലാ!
 
1. മരണദിനം വരെ മാമക സഖി നീ 
ശരണമിനിയും നിൻപാദം
തരണമെനിക്കതുമോദം
 
2. മരുഭൂവാസമേ ജീവിതമോർക്കിൽ
തിരുമുഖകാന്തിയൊന്നല്ലാതൊരു
സുഖമിന്നെനിക്കില്ല
 
3. കരുമനകൾ തരും കണ്ണുനീർ കണങ്ങൾ
കരുണയെഴും തവ കരങ്ങൾ
കരുതുകിൽ തൂമുത്തുഗണങ്ങൾ
 
4. ആകുലസിന്ധുവിൽ താഴുകിലന്നു
സ്വീകരിക്കന്തികേ വന്നു
ശ്രീകരമാം കരം തന്നു

 Download pdf
47315576 Hits    |    Powered by Oleotech Solutions