Search Athmeeya Geethangal

799. യേശു നല്ലവൻ എൻ യേശു ന 
Lyrics : P V Thommy, Kunnamkulam
യേശു നല്ലവൻ എൻ യേശു നല്ലവൻ അതേ
സംശയമില്ലേതുമെന്റെ യേശു നല്ലവൻ
 
1. തൻ കരുണയോ എന്നേക്കുമുളളതാം നിത്യം
തൻ കഴലെനിക്കഭയം യേശു നല്ലവൻ
 
2. നല്ല ഇടയൻ ഇല്ല ചഞ്ചലം തന്റെ
ചൊല്ലെനിക്കു മാധുര്യമെൻ യേശു നല്ലവൻ
 
3. ഇല്ല തനിക്കു തുല്യനാരുമേ ഭുവി
വല്ലഭൻ മഹേശനെന്റെ യേശു നല്ലവൻ
 
4. ഇന്നലേമിന്നും എന്നേക്കു-മവൻ താൻ തന്നെ
ഒന്നുപോലിരിക്കുന്നവൻ യേശു നല്ലവൻ
 
5. കഷ്ടതകളിൽ ആശ്വാസമേകുവാൻ
എനിക്കേറ്റമടുത്ത തുണയാം യേശു നല്ലവൻ
 
6. യേശു നല്ലവൻ എന്നാസ്വദിച്ചവർ തന്നിൽ
ആശ്രയിക്കും മേൽക്കുമേലെൻ യേശു നല്ലവൻ
 
7. നന്ദിയോടു ഞാൻ എന്നാളു-മവനെ അഭി
വന്ദനം ചെയ്യുമനന്തം യേശു നല്ലവൻ.
 

 Download pdf
47315825 Hits    |    Powered by Oleotech Solutions