Search Athmeeya Geethangal

807. നിന്നെക്കാൾ സ്നേഹിപ്പാ-നെ 
Lyrics : T K Samuel, Elanthur
നിന്നെക്കാൾ സ്നേഹിപ്പാ-നെന്നുടെയായുസ്സിൽ
ഒന്നുമുണ്ടാകല്ലേ കർത്താവേ!
വന്ദിപ്പാൻ വാഴ്ത്തുവാൻ പാടുവാൻ ഘോഷിപ്പാൻ
എന്നും നിന്നെ മതി കർത്താവേ!
 
1. എന്നെയുമോർത്തു നീ ഖിന്നനായ് കാൽവറി
ക്കുന്നിലെ ക്രൂശിലെൻ കർത്താവേ!
മന്നിലെ മോഹങ്ങളൊന്നുമെൻ കണ്ണിന്നു
മുന്നിലുയരല്ലേ കർത്താവേ!
 
2. എന്നഴൽ നീങ്ങുവാൻ നിൻകഴലാശ്രയം
നിൻനിഴൽ ശീതളം കർത്താവേ!
എന്നിരുൾ നീങ്ങിടും നിന്മുഖശോഭയാൽ
നിന്നരുൾ സാന്ത്വനം കർത്താവേ!
 
3. എന്നു നീ വന്നിടും നിന്നുടൽ കാണുവാൻ
എന്നിനി സാധിക്കും കർത്താവേ!
വന്നിടും ഞാൻ വേഗം എന്നുര ചെയ്തപോൽ
വന്നിടണേ യേശു കർത്താവേ!
 

 Download pdf
47315832 Hits    |    Powered by Oleotech Solutions