Search Athmeeya Geethangal

819. സീയോനിലേക്കു സഞ്ചാരി ഞാ 
Lyrics : V Nagel, Germany
1. സീയോനിലേക്കു സഞ്ചാരി ഞാൻ -വഴിയിൽ എപ്പോഴും യേശു
സ്വർല്ലോകമാകുന്നു എൻ കനാൻ വഴിയിൽ എപ്പോഴും യേശു
 
യേശു യേശു എൻ -വഴിയിൽ എപ്പോഴും യേശു
 
2. എൻ പാപച്ചുമടു നീക്കി താൻ -വഴിയിൽ എപ്പോഴും യേശു
തൻ ഇമ്പ നുകമതേറ്റു ഞാൻ വഴിയിൽ എപ്പോഴും യേശു
 
3. സഞ്ചാരിക്കെന്തൊരു ആനന്ദം! -വഴിയിൽ എപ്പോഴും യേശു
എന്താപത്തായാലും ത്രാണനം വഴിയിൽ എപ്പോഴും യേശു
 
4. ഹാ! എത്ര നല്ല സംഭാഷണം! -വഴിയിൽ എപ്പോഴും യേശു
വിശുദ്ധ സ്നേഹത്തിൻ സംസർഗ്ഗം -വഴിയിൽ എപ്പോഴും യേശു
 
5. ആകാശം കാർകൊണ്ടു മൂടിയാൽ -വഴിയിൽ എപ്പോഴും യേശു
ഞാൻ കാണുന്നതു വിശ്വാസത്താൽ -വഴിയിൽ എപ്പോഴും യേശു
 
6. ഞാൻ കാണുന്നിതായെന്നാത്മാവിൽ -വഴിയിൽ എപ്പോഴും യേശു
സ്വർഗ്ഗീയദേശം മഹത്വത്തിൽ -വഴിയിൽ എപ്പോഴും യേശു
 
7. സുഗന്ധമേറുന്ന പുഷ്പങ്ങൾ -വഴിയിൽ എപ്പോഴും യേശു
കുടിപ്പാൻ ജീവന്റെ വെളളങ്ങൾ -വഴിയിൽ എപ്പോഴും യേശു
 
8. ഹേ! കേൾക്ക എന്റെ സഹോദരാ! -വഴിയിൽ എപ്പോഴും യേശു
സീയോനിലേക്കു നീ കൂടെ വാ -വഴിയിൽ എപ്പോഴും യേശു
 
9. സീയോനിൽ ദൈവത്തിൻ മുമ്പിലും -വഴിയിൽ എപ്പോഴും യേശു
നാം കൂടി വന്നു സന്തോഷിക്കും -വഴിയിൽ എപ്പോഴും യേശു

 Download pdf
51458206 Hits    |    Powered by Oleotech Solutions