Search Athmeeya Geethangal

838. എന്‍യേശുവേ! നടത്തിടണേ നി 
Lyrics : M E Cherian, Madurai
എന്‍യേശുവേ! നടത്തിടണേ നിന്‍ഹിതം പോലെയെന്നെ
 
1   കൂരിരുളാണിന്നു പാരിലെങ്ങും കാരിരുമ്പാണികള്‍ പാതയെങ്ങും
     കാല്‍വറി നായകാ! കൈപിടിച്ചെന്‍ കൂടെ നീ വന്നിടണേ-
 
2   ആശ്രയിക്കാവുന്നോരാരുമില്ല ആശ്വസിക്കാന്‍ ഭൂവില്‍ ഒന്നുമില്ല
     ശാശ്വത ശാന്തിയും വിശ്രമവും കണ്ടു -ഞാന്‍ നിന്നില്‍ മാത്രം-
 
3   നീയെന്‍ വെളിച്ചവും രക്ഷയുമാം ഭീതിയെനിക്കില്ലിനി ഒന്നിനാലും
     ആയുള്‍ നാളെന്നും നിന്നാലയത്തില്‍ ആകണം-എന്‍റെ വാസം
 
4   നിങ്കലേക്കീയേഴ നോക്കിടുമ്പോള്‍ സങ്കടം പോയ്മുഖം ശോഭിതമാം
     സംഖ്യയില്ലാതുള്ളനര്‍ത്ഥങ്ങളുണ്ടെങ്കിലും-നീ മതിയാം-
 
5   രുചിച്ചറിഞ്ഞു നിന്നെ നല്ലവനായ് ത്യജിക്കുമോ നിന്നെ ഞാന്‍ ജീവനാഥാ
     ഭജിക്കും നിന്‍പാദം ഞാന്‍ നാള്‍മുഴുവന്‍ പാടും നിന്‍-കീര്‍ത്തനങ്ങള്‍-

 Download pdf
47315825 Hits    |    Powered by Oleotech Solutions