Lyrics : E V Varghese, Pathanapuramകാണുന്നു ഞാന്‍ യാഹില്‍
എനിക്കാശ്രയമായൊരു ശാശ്വതപാറ
1 സുസ്ഥിര മാനസനവനുമെന്‍ യാഹില്‍
ആശ്രയം വയ്ക്കില്‍ അനുദിനം നാഥന്‍
കാത്തിടുമവനെ നല്‍ സ്വസ്ഥതയോടെ
പാര്‍ത്തിവനവന്‍ തിരുകരങ്ങളിലെന്നും-
2 കുന്നുകളകലും വന്‍ പര്‍വ്വതനിരയും
തന്നിടം വിട്ടു പിന്മാറിയെന്നാലും
നീങ്ങുകില്ലവന്‍ ദയ എന്നില്‍ നിന്നതുപോല്‍
നിലനില്‍ക്കും സമാധാന നിയമവും നിത്യം-
3 ജ്വലിക്കിലുമവന്‍ കോപം ക്ഷണനേരം മാത്രം
നിലനില്‍ക്കും പ്രസാദമോ ജീവാന്ത്യത്തോളം
വസിക്കിലും നിലവിളി രാവിലെന്‍കൂടെ
ഉദിക്കുമേ ഉഷസ്സതില്‍ ആനന്ദഘോഷം-
4 ചെയ്വതില്ലവന്‍ നമ്മള്‍ പാപത്തിനൊത്തപോല്‍
പ്രതിഫലമരുളുന്നില്ല കൃത്യങ്ങള്‍ ഗണിച്ചും
വാനമീ ഭൂവില്‍ നിന്നുയിര്‍ന്നിരിപ്പതുപോല്‍
പരന്‍ ദയ ഭക്തന്‍മേല്‍ വലിയതു തന്നെ-
5 ഒടിക്കുകില്ലവനേറ്റം ചതഞ്ഞതാം ഓട
കെടുത്തുകില്ലവന്‍ തിരി പുക വമിക്കുകിലും
നടത്തും തന്‍ വിധി ജയം ലഭിക്കും നാള്‍വരെയും
തളരാതെ അവന്‍ ഭൂവില്‍ സ്ഥാപിക്കും ന്യായം-
6 വഴുതിടാതവനെന്നെ കരങ്ങളില്‍ കാത്തു
നിര്‍ത്തും തന്‍മഹിമയിന്‍ സവിധത്തില്‍ നാഥന്‍
കളങ്കമറ്റാനന്ദ പൂര്‍ണ്ണതയോടെ
ഭവിക്കട്ടെ മഹത്വമങ്ങവനെന്നും ആമേന്‍-

Download pdf