Lyrics : Peter Philip, Vadakancheryകരുതുന്നവന്‍ കര്‍ത്തനല്ലയോ
കാക്കുന്നവന്‍ കരുത്തനല്ലയോ
കലങ്ങേണ്ട മനമേ നീ
കര്‍ത്തന്‍ കരങ്ങളിലല്ലയോ നീ (2)
1 പ്രതികൂലങ്ങള്‍ പര്‍വ്വതങ്ങള്‍ പോല്‍
മുന്നില്‍ വന്നാലും നീ ഭയപ്പെടേണ്ട (2)
കര്‍ത്തനേശു കൂടെയുണ്ടല്ലോ
ജയവീരനായി നടത്താന്‍ (2)
2 ഭാവിയോര്‍ത്തു നീ ഭാരപ്പെടുന്നോ
ചിന്താഭാരത്താല്‍ നീ വലഞ്ഞിടുന്നോ (2)
സമര്‍പ്പിക്ക നിന്‍റെ ഭാരങ്ങള്‍
ചുമക്കുവാന്‍ നാഥനുണ്ടല്ലോ (2)
3 അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നോന്‍
സദാകാലവും കൂടെയുള്ളതാല്‍ (2)
സങ്കടങ്ങള്‍ വേണ്ട തെല്ലുമേ
സന്തോഷത്താല്‍ പാടിസ്തുതിക്കാം (2)

Download pdf