Lyrics : Anitha Jessy Johnson, Kottarakkara1 എന്‍റെ വില്ലില്‍ ഞാന്‍ ആശ്രയിക്കില്ല
എന്‍റെ വാള്‍ എന്നെ വിടുവിക്കില്ല
നിന്‍റെ വലംകൈയില്‍ ഞാനാശ്രയിക്കുന്നു
നിന്‍റെ ഭുജമെന്നെ വിടുവിച്ചിടും
എന്നോടു കൂടെയുള്ള ദൈവം എന്നെ കൈവെടിയാത്ത ദൈവം
ജയം നല്‍കും ദൈവം സ്നേഹവാനാം ദൈവം
എന്നുമെന്നും എന്‍റെ ആശ്രയം
2 അശ്വബലത്താല്‍ ഞാന്‍ ജയം നേടില്ല രഥചക്രങ്ങള്‍ തുണയേകില്ല
ഭയപ്പെടേണ്ടാ ഭ്രമിച്ചിടേണ്ടാ യുദ്ധമെന്നും ദൈവത്തിന്‍റേതാം-
3 പടക്കൂട്ടം പോല്‍ പ്രതികൂലങ്ങള്‍ വരികിലും ഞാന്‍ പതറുകില്ല
ബലം തരുന്ന എന്‍റെ ദൈവത്താല്‍ മതില്‍ചാടി കടന്നിടുമേ-

Download pdf