Lyrics : Aniyan Varghese, Kallisseryഎന്‍റെ ദൈവം അറിയാതെ എനിക്കൊന്നും ഭവിക്കയില്ല
ദോഷങ്ങളാലെന്നെ പരീക്ഷിക്കില്ല നന്മയ്ക്കായെല്ലാം നല്‍കിടുന്നു
1 കഷ്ടതകള്‍ പെരുകിടുമ്പോള്‍ എനിക്കാശ്വാസം അധികം തരും
മനസ്സലിവുള്ളവനെന്‍ മനുവേലന്‍
മനം തകര്‍ന്ന എന്നെ സൗഖ്യമാക്കി-
2 വിശ്വാസത്തിന്‍ പരിശോധന വിലയേറിടും കര്‍ത്തൃസവിധേ
വിജയം നല്‍കിടുമെന്‍റെ ജീവനാഥന്‍
വിലകൊടുത്തു എന്നെ വാങ്ങിയതാല്‍-
3 മാനവര്‍ക്ക് നേരിടാത്തൊരു പരിശോധന തരികില്ലവന്‍
പരീക്ഷ തരുമെന്നാലും നീക്കുപോക്കും
നല്‍കും നാഥനെന്‍റെ നല്ലിടയന്‍-

Download pdf