Search Athmeeya Geethangal

918. സഹജരാമഖിലരുമുണര്‍ന്നിടുവിന്‍ 
Lyrics : T K Samuel, Elanthur

രീതി : എൻ പ്രിയനെന്തു മനോഹരനാം

1   സഹജരാമഖിലരുമുണര്‍ന്നിടുവിന്‍ 
     സഹകരിച്ചൊരുമയില്‍ പുലര്‍ന്നിടുവിന്‍
     സകല ദുഷ്ടതയും  വിട്ടകന്നിടുവിന്‍ 
     സഹിച്ചു കഷ്ടതകളും കടന്നിടുവിന്‍-
 
2   ദോഷമെഴുന്നയീ നാളുകളില്‍
     വേഷമല്ലാതെയില്ലാളുകളില്‍
     ഭോഷ്കിന്നു പ്രിയമെഴുമകതളിരില്‍
     ദൂഷണം പുലര്‍ന്നിടുമധരങ്ങളില്‍-
 
3   ദുര്‍ഘടസമയങ്ങള്‍ വന്നിടുമേ ഉഗ്രന്മാര്‍
     മനുജരില്‍ പെരുകിടുമേ
     വര്‍ഗ്ഗീയ മത്സരം വളര്‍ന്നിടുമേ
     സ്വര്‍ഗ്ഗീയര്‍ നമുക്കെന്തു തളര്‍ന്നിടുവിന്‍-
 
4   ശത്രുവാം സാത്താനോടെതിര്‍ത്തിടുവിന്‍
     സത്യവിരുദ്ധങ്ങള്‍ വെറുത്തിടുവിന്‍
     ക്രിസ്തനോടത്രയുമടുത്തിടുവിന്‍
     നിത്യവും ശക്തി കൈവരുത്തിടുവിന്‍
 
5   നന്മയാല്‍ തിന്മയെ ജയിച്ചിടണം
     നമ്മുടെ സൗമ്യത വിളങ്ങിടണം
     വിണ്‍മയര്‍ നമ്മളെന്നറിഞ്ഞിടണം
     മണ്മയരും വന്നു വണങ്ങിടണം- 

 Download pdf
47315623 Hits    |    Powered by Oleotech Solutions