Lyrics : T K Samuel, Elanthurരീതി: ഇഹത്തിലെ ദുരിതങ്ങള്‍
1 ഒരിക്കലുമിളകാത്ത ശിലസമനാം ക്രിസ്തു-
യിരിയ്ക്കവേ-യിളകുന്ന മണല്‍പരപ്പില്‍
പണിയുന്ന ഭവനങ്ങളതു വെറും ബുദ്ധികേടെ-
ന്നറിയുന്നില്ലല്‍പവുമീയുലകം ജനം
മാരിയേറി ജലം കരേറിയലച്ചടിക്കവേ എന്താകും?
ഉറപ്പുള്ള പാറയിന്മേല്‍ പണിയുന്ന ഭവനമ-
തില്ലാതെ നില്‍ക്കും ബലത്തോടെ-
2 കുലം, ബലം, സ്ഥലം, ധനം, വിദ്യയിവയെല്ലാം മണല്‍
സ്ഥിരതയില്ലൊന്നിനുമീ ധരണി തന്നില്‍
ഇതില്‍ മനമുറപ്പിച്ചു ജീവിതത്തെ പണിയുവാന്‍
തുനിയുന്നതബദ്ധമെന്നറിഞ്ഞുകൊള്‍വിന്‍-
3 മരിച്ചുയിര്‍ത്തവനുണ്ടോ മറിയുന്നു മന്നിതിലെ
മദമിളകിടും ജനസ്ഥിതി മൂലം
സകലവുമിളകിടും മലകളുമൊഴുകിടും
ഉലയുകില്ലൊരിക്കലുമവനിലുള്ളോര്‍-
4 ഭവനം പണിയുന്നവരകലെക്കളഞ്ഞ കല്ലാ-
മവന്നരികണഞ്ഞിന്നു പണിയപ്പെട്ടാല്‍
നവജീവനകല്ലുകളാ-ലുളവാകുമാത്മീയ
ഭവനമായ് നിലകൊള്ളുമിളകാതെ-

Download pdf