Lyrics : M E Cherian, Maduraiഎന്നാണുദയം ഇരുളാണുലകില്‍ നീതിസൂര്യാ! -എന്നാണുദയം?
ഓമനപ്പുലരി പൊന്നൊളി വിതറാന്‍
താമസമിനി വരുമോ? താമസമിനി വരുമോ?
1 കുരിശിന്നൊളിയേ! കൃപകള്‍ വിതറും സ്നേഹക്കതിരേ കുരിശിന്നൊളിയേ!
പാരിലെ പാപക്കൂരിരുളകലാന്‍ വേറൊളി ഒന്നുമില്ലയേ!
വേറൊളി ഒന്നുമില്ലയേ!
2 ഉലകജനങ്ങള്‍ കലഹജലത്തില്‍ മുഴുകി മുഴുന്‍ -ഉലകജനങ്ങള്‍
ദൈവികചിന്താഹീനരായ് ജനത അന്ധരായ് വലഞ്ഞിടുന്നേ!
അന്ധരായ് വലഞ്ഞിടുന്നേ!
3 ദൈവജനവും നിലകാത്തിടാതെ വീണുപോയി! -ദൈവജനവും
ആദിമസ്നേഹം ആരിലും കുറവായ്
നാണയക്കൊതിയേറെയായ് നാണയക്കൊതിയേറെയായ്-
4 ജീവജലമേ! നിറവായ് ഒഴുകും ജീവനദിയേ! -ജീവജലമേ!
ചുടുവെയിലുലകില്‍ നീ അകം കുളിര്‍ത്താല്‍
ദാഹമിനിയുമില്ലയേ! ദാഹമിനിയുമില്ലയേ!-

Download pdf