Search Athmeeya Geethangal

951. കര്‍ത്താവു താന്‍ വരും വേഗം  
Lyrics : E I Jacob, Kochi
Sweetly I am resting in Jesus’
 
1   കര്‍ത്താവു താന്‍ വരും വേഗം തന്‍ വചനം സത്യമേ
     കാത്തിരിക്കുന്ന തന്‍ സംഘം തന്നോടു ചേരുമേ
     മര്‍ത്യശരീരം മാറുമേ നിത്യശരീരം ലഭ്യമേ
     നിത്യസന്തോഷം വൃതര്‍ക്കേകുവാന്‍ കര്‍ത്താവു താന്‍ വരും വേഗം
         
          വേഗം വേഗം വേഗം താന്‍ വരുമേ
          നിത്യസന്തോഷം വൃതര്‍ക്കേകുവാന്‍ കര്‍ത്താവു താന്‍ വരും വേഗം
 
2   കര്‍ത്താവു താന്‍ വരും വേഗം തന്‍രാജ്യം സ്ഥാപിക്കുമേ
     നീതിമാന്മാര്‍ ഭൂമൗ വാഴും തന്നോടു കൂടവേ
     കണ്ണുനീര്‍ താന്‍ തുടയ്ക്കുമേ അന്നവര്‍ ആനന്ദിക്കുമേ
     നിത്യസന്തോഷം വൃതര്‍ക്കേകുവാന്‍ കര്‍ത്താവു താന്‍ വരും വേഗം
 
3   കര്‍ത്താവു താന്‍ വരും വേഗം അന്ധകാരം മാറുമേ
     ചന്തമേറും സൂര്യകാന്തി ചിന്തും ഭൂവെങ്ങുമേ
     സന്താപം നീങ്ങിപ്പോകുമേ സന്തോഷം പൂര്‍ണ്ണമാകുമേ
     നിത്യസന്തോഷം വൃതര്‍ക്കേകുവാന്‍ കര്‍ത്താവു താന്‍ വരും വേഗം
 
4   കര്‍ത്താവു താന്‍ വരും വേഗം സംശയമില്ലൊട്ടുമേ
     തന്‍വരവിന്‍ കാലലക്ഷ്യം കാണുന്നുണ്ടെങ്ങുമേ
     അത്തി തളര്‍ത്തിടുന്നിതാ വേനലടുത്തുപോയി ഹാ!
     നിത്യസന്തോഷം വൃതര്‍ക്കേകുവാന്‍ കര്‍ത്താവു താന്‍ വരും വേഗം

 Download pdf
47318571 Hits    |    Powered by Oleotech Solutions