Search Athmeeya Geethangal

961. വരുവാറായ് വരുവാറായ് ഗുരു 
Lyrics : E K George, Kottayam
രീതി" സയനാരാ സയനാരാ
         
വരുവാറായ് വരുവാറായ് ഗുരുവരനേശു താനതിവേഗം
തിരുജനമരികില്‍ ചേരാറായ് ദുരിതമശേഷവും തീരാറായ്
 
1   കാഹളനാദം കേള്‍ക്കാറായ് വ്യാകുലമെല്ലാം തീരാറായ്
     താമസമില്ലിനി തിരുസഭയേ! നാഥന്‍ സന്നിധി അണയാറായ്-
 
2   ക്രൂശിലെ മരണം മൂലമിതാ ക്രോധമശേഷവും തീര്‍ന്നല്ലോ
     ആശ്രയമവനില്‍ വയ്പവര്‍ക്കു ആശിഷമരുളാനവനിരിപ്പൂ-
 
3   പ്രതികൂലത്തിന്‍ കാറ്റുകളാല്‍ അതികാഠിന്യം വലഞ്ഞവരെ
     അതിവാത്സല്യം പുണര്‍ന്നിടും പ്രതിഭാപൂരമവര്‍ വാഴും-     

 Download pdf
47315707 Hits    |    Powered by Oleotech Solutions